04:57am 25 September 2026
NEWS
ബംഗളൂരുവിൽ നടക്കുന്ന വീരശൈവ സാംസ്കാരിക സമ്മേളനത്തിൽ കേരളത്തിൽ നിന്നും നൂറുകണക്കിന് പ്രവർത്തകർ പങ്കെടുക്കും

24/09/2026  04:06 PM IST
nila
ബംഗളൂരുവിൽ നടക്കുന്ന വീരശൈവ സാംസ്കാരിക സമ്മേളനത്തിൽ കേരളത്തിൽ നിന്നും നൂറുകണക്കിന് പ്രവർത്തകർ പങ്കെടുക്കും

ചെങ്ങന്നൂർ: കേരളത്തിൽ നിന്നും നൂറുകണക്കിന് വീരശൈവ സാംസ്കാരിക പ്രവർത്തകർ
ബംഗളൂരുവിൽ നടക്കുന്ന വീരശൈവ സാംസ്കാരിക സമ്മേളനത്തിൽ
 പങ്കെടുക്കുമെന്ന് വിശ്വ വീരശൈവ സാംസ്കാരിക സമിതി സംസ്ഥാന ചെയർമാൻ മധു ഇടപ്പോണും ജനറൽ സെക്രട്ടറി ചന്ദ്രശേഖരൻ കോട്ടയവും അറിയിച്ചു.
 ഓൾ ഇന്ത്യ വീരശൈവ ശിവാചാര്യ സൻസ്ഥതയുടെ ആഭിമുഖ്യത്തിൽ ശ്രീമദ് രംഭാപുരി ജഗദ്ഗുരുവിന്റെ നേതൃത്വത്തിൽ, ലോകഗുരു ശ്രീ രേണുകാചാര്യ ശിവാചാര്യ ശിഖാമണി സ്ഥാപിച്ച വീരശൈവ സിദ്ധാന്തം സംരക്ഷിക്കുന്നതിനുള്ള സുപ്രധാന സമ്മേളനം സെപ്റ്റംബർ 26, 27 തീയതികളിൽ ആണ്
ബoഗളൂരുവിൽ
നടക്കുക.
സമ്മേളനത്തിൽ വീരശൈവ മതത്തെക്കുറിച്ച് നാല് പ്രത്യേക സെക്ഷനുകളായ  മതത്തിൻ്റെ തത്ത്വങ്ങൾ  , പൈതൃകം, ചരിത്രം, ഭാവി എന്നിവയെ കുറിച്ചുള്ള ചർച്ചകൾ നടക്കും. സമ്മേളനം കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉദ്ഘാടനം ചെയ്യും. നിരവധി മന്ത്രിമാരും വിശിഷ്ടാതിഥികളും പങ്കെടുക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img